ഡൈനമിറ്റ് ഫാക്ടറിയില്‍ പൊട്ടിത്തെറി: 30 മരണം
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള ഡൈനമിറ്റ് ഫാക്ടറിയില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന് കുറഞ്ഞത് 30 പേരെങ്കിലും മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാട്പാടിയിലുള്ള തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ എക്സ്പ്ലോസീവ്സ് ലിമിറ്റഡിലാണ് ദുരന്തമുണ്ടായത്.
ആഗസ്ത് 16 വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സ്ഫോടനം ഉണ്ടായത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫാക്ടറിയില്‍ വിവിധ തരത്തിലുള്ള സ്ഫോടകവസ്തുക്കളാണ് നിര്‍മ്മിക്കുന്നത്. സ്ഫോടനത്തില്‍ ഫാക്ടറിയുടെ 302ാം യൂണിറ്റിന്റെ മേല്‍ക്കൂര മുഴുവനായും തകര്‍ന്നുവീണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം അപകടത്തില്‍ 27 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വക്താക്കള്‍ പറയുന്നത്. അപകടസമയത്ത് ഫാക്ടറിയില്‍ 25 പേര്‍ ജോലിയെടുക്കുന്നുണ്ടായിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത പറഞ്ഞു. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.












Click it and Unblock the Notifications