തമിഴ്നാട്: പൊലീസ് ഓഫീസറെ സ്ഥലം മാറ്റും
ചെന്നൈ: കേന്ദ്രം ദില്ലയിലേക്ക് സ്ഥലം മാറ്റാന്‍ താത്പര്യപ്പെടുന്ന നാല് പൊലീസ് ഓഫീസര്‍മാരില്‍ ഒരാളെ സ്ഥലം മാറ്റാന്‍ തമിഴ്നാട് സര്‍ക്കാര്‍ സമ്മതിച്ചു.
ഇപ്പോള്‍ ഡിജിപി (പൊലീസ് ട്രെയിനിംഗ്)യായ ആര്‍.രാജഗോപാലനെ ദില്ലിയിലേക്ക് സ്ഥലം മാറ്റാനാണ് തമിഴ്നാട് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. ദില്ലിയില്‍ നാഷണല്‍ സെക്യുരിറ്റി ഗാര്‍ഡ്സിന്റെ തലവനായാണ് രാജഗോപാലന് പുതിയ നിയമനം.
അതേ സമയം മറ്റ് മൂന്ന് പൊലീസ് ഓഫീസര്‍മാരുടെ കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തെ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. കരുണാനിധിയെയും കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്യുന്നതിന് നേതൃത്വം നല്‍കിയ മൂന്ന് പൊലീസ് ഓഫീസര്‍മാരെ കൂടി ദില്ലിയിലേക്ക് സ്ഥലം മാറ്റണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.












Click it and Unblock the Notifications