ആലപ്പുഴയില്‍ ഷാനിമോള്‍ വീണ്ടും ചെയര്‍പേഴ്സണ്‍
ആലപ്പുഴ: അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന കോണ്‍ഗ്രസിലെ ഷാനിമോള്‍ വീണ്ടും ആലപ്പ്വുഴ നഗരസഭാ ചെര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്ത് 16 വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഷാനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്ന ഒരംഗം വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ക്ക് വോട്ട് ചെയ്തു. ബിജെപി അവരുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്തതോടെ ഷാനിമോളുടെ വിജയം ഉറപ്പായി.
മുസ്ലിം ലീഗിലെ എ.ഒ. നസീര്‍ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. പിഡിപി അംഗങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് ചെയ്തത്.
ജൂലായ് 18 ബുധനാഴ്ച എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ ബിജെപി അംഗങ്ങളും അനുകൂലിച്ചതിനെ തുടര്‍ന്നാണ് ഷാനിമോള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.












Click it and Unblock the Notifications