കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചത് ജനങ്ങളില്‍ സംഭ്രാന്തി പരത്തി. ആഗസ്ത് 16 വ്യാഴാഴ്ച രാവിലെ കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണത്തുവച്ചാണ് സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കൊല്ലത്തു നിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. അഗ്നിശമനസേനാ വിഭാഗം എത്തിയാണ് തീ അണച്ചത്. അപകടകാരണം അറിവായിട്ടില്ല.












Click it and Unblock the Notifications