ഹുറിയത്ത് നേതാക്കളെ തടയില്ല
തിരുവനന്തപുരം: സംസ്ഥാനം സന്ദര്‍ശിക്കുന്നതില്‍ നിന്നും ആള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ തടയില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
മറ്റ് സംസ്ഥാനങ്ങള്‍ അവര്‍ സന്ദര്‍ശിച്ചപ്പോള്‍ എങ്ങനെയായിരുന്നോ അതേ കീഴ്വഴക്കം ഇവിടെയും തുടരും. ആഗസ്ത് 16 വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം ആന്റണി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണക്കാലത്ത് കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ബോണസ് നല്‍കും. 2500 രൂപ വരെയായിരുന്നു കഴിഞ്ഞ തവണ ബോണസ് ലഭിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജ് സഹകരണമേഖലയ്ക്ക് തിരിച്ചു നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. സംസ്ഥാനത്ത് പുതിയ ഒരു റോഡ് ഫണ്ട് രൂപീകരിക്കുന്നതിനും ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications