മംഗളത്തിന്റെ വില ഒന്നര രൂപയാക്കും
തിരുവനന്തപുരം: മംഗളം ദിനപത്രത്തിന്റെ വില 1.50 രൂപയായി കുറയ്ക്കും. സപ്തംബര്‍ 10 മുതല്‍ പുതിയ വില നിലവില്‍ വരും. 2.50 രൂപയാണ് ഇപ്പോഴത്തെ വില
കേരളത്തിലെ പത്രവ്യവസായരംഗത്ത് പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്നതാണ് ഈ തീരുമാനം. മംഗളം ചീഫ് എഡിറ്റര്‍ എം.സി.വര്‍ഗീസ് ആണ് ഇക്കാര്യം ആഗസ്ത് 16 വ്യാഴാഴ്ച വാര്‍ത്താ ലേഖകരെ അറിയിച്ചത്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ നേരിടുന്ന സാമ്പത്തികമായ വിഷമതകള്‍ കണക്കിലെടുത്താണ് പത്രത്തിന്റെ വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് എം.സി.വര്‍ഗീസ് പറഞ്ഞു. വായനക്കാര്‍ക്ക് ആശ്വാസമാകുവാന്‍ വേണ്ടിയാണ് വില കുറച്ചത്. അല്ലാതെ വിതരണം കൂട്ടാനുള്ള തന്ത്രമല്ല ഇത്.
12 വര്‍ഷം മുമ്പ് മംഗളം പത്രം തുടങ്ങുമ്പോള്‍ വില ഒരു രൂപയായിരുന്നു. വില കുറയ്ക്കുന്നതോടെ ആദ്യകാല വിലയുടെ അടുത്തെത്തും. പേജുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാവില്ലെന്നും വര്‍ഗീസ് അറിയിച്ചു.












Click it and Unblock the Notifications