മിസ് കേരള മത്സരം ആഗസ്ത് 18ന്
കൊച്ചി: ഈ വര്‍ഷത്തെ മിസ് കേരള സൗന്ദര്യമത്സരം ആഗസ്ത് 18 ശനിയാഴ്ച കൊച്ചിയില്‍ നടക്കും. 16 വയസ്സിനും 21നും ഇടയിലുള്ള 21 പെണ്‍കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുക.
205ഓളം പേര്‍ പങ്കെടുത്ത പ്രാഥമിക മത്സരത്തില്‍ നിന്നാണ് അവസാന 21 മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തതെന്ന് മിസ് കേരള സംഘാടകര്‍ അറിയിച്ചു. അവസാന 21 പെണ്‍കുട്ടികളില്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടും.
ഫെയര്‍ ആന്റ് ലവ്ലിയാണ് മത്സരം സ്പോണ്‍സര്‍ ചെയ്യുന്നത്. മിസ് കേരളയ്ക്കു പുറമെ ആദ്യ രണ്ടു സ്ഥാനങ്ങളിലെ റണ്ണറപ്പ്, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഐയ്സ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ഫോട്ടോജെനിക്ക് എന്നീ സ്ഥാനങ്ങളും ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ നിര്‍ണയിക്കും.












Click it and Unblock the Notifications