വൈദ്യുതിനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കും
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അടുത്തു തന്നെ വൈദ്യുതിനിരക്കില്‍ വീണ്ടും 25 ശതമാനം വര്‍ധനവ് വരുത്തിയേക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
വൈദ്യുതിനിരക്കില്‍ വരുത്തുന്ന വര്‍ധനവ് വ്യവസായങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുമെന്നും ഇത് വ്യവസായങ്ങള്‍ പൂട്ടുന്നതിന് ഇടവരുത്തിയേക്കുമെന്നും നായനാര്‍ ഓര്‍മിപ്പിച്ചു. ആഗസ്ത് 15 ബുധനാഴ്ച ഡിവൈഎഫ്ഐ സംഘടിപ്പിച്ച ദേശസ്നഹമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയും വാര്‍ഷിക പദ്ധതി വെട്ടിക്കുറയ്ക്കുകയും ചെയ്തതിലൂടെ ജനങ്ങളുടെ മേല്‍ അമിതഭാരം കെട്ടിവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവ് സാധാരണക്കാരന്റെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ചില ആഴ്ചകളില്‍ ആദിവാസി കോളനികളില്‍ 17 പട്ടിണിമരണങ്ങളുണ്ടായിട്ടും ഫലവത്തായ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ പ്രത്യേകസംഘമാണ് ആദിവാസികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചത്.
വ്യത്യസ്തമതവിഭാഗങ്ങള്‍ക്ക് എഞ്ചിനീയറിംഗ് കോളജുകള്‍ അനുവദിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം വര്‍ഗീയവികാരം ആളിക്കത്തിക്കുന്നതിനാണ് ഇടവരുത്തുകയെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications