നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണി ഒരാളെ കൊന്നു
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണി ആക്രമണത്തില്‍ ഒരാള്‍ക്കൂടി കൊല്ലപ്പെട്ടു. ഡാമില്‍ കുളിക്കാനിറങ്ങിയ മൈലക്കര സ്വദേശി പി. ജെയിംസ് (52) ആണ് കൊല്ലപ്പെട്ടത്.
ആഗസ്ത് 16 വ്യാഴാഴ്ച രാവിലെ പുലര്‍ച്ചെയാണ് അപകടം നടന്നത്. മകളുടെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു ജെയിംസ്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം തുടരുകയാണ്. മൃതദേഹവുമായി ചീങ്കണ്ണി വെള്ളത്തിനു മുകളിലേക്ക് വന്നപ്പോള്‍ വെടിവച്ചു കൊല്ലാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും ചീങ്കണ്ണി രക്ഷപ്പെട്ടു.
ഡാമില്‍ ചീങ്കണ്ണിയുടെ ആക്രമണം കൂടിവരുന്നതില്‍ പരാതിപ്പെട്ട് നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. കഴിഞ്ഞ ജനവരിയില്‍ രാജമ്മ എന്ന വീട്ടമ്മയെ ചീങ്കണ്ണി കടിച്ചുകൊന്നിരുന്നു. ഇതേത്തുടര്‍ന്ന് ചീങ്കണ്ണിയുടെ ആക്രമണം തടയാന്‍ പൊലീസും നാട്ടുകാരും പല നടപടികളും എടുത്തിരുന്നു. ചീങ്കണ്ണിക്കുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല.












Click it and Unblock the Notifications