രാജുനാരായണസ്വാമി കാസര്‍കേഡ് കളക്ടര്‍
തിരുവനന്തപുരം: കാസര്‍കോട് ജില്ലാ കളക്ടറായി രാജുനാരായണസ്വാമിയെ നിയമിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൃശൂര്‍ കളക്ടറായിരിക്കെ സര്‍ക്കാരുമായി ഇടഞ്ഞ് വിവാദം സൃഷ്ടിച്ചയാളാണ് സ്വാമി.
ഇപ്പോള്‍ കാസര്‍ഗോഡ് കളക്ടറായിരിക്കുന്ന സി. കെ. വിശ്വനാഥനെ കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറായി നിയമിക്കാനും ആഗസ്ത് 16 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ രാജന്‍ കൊപ്രഗഡെയെ പട്ടികജാതി പട്ടികവര്‍ഗ വികസന ഡയറക്ടറായി നിയമിക്കും.
ഇപ്പോള്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരിക്കുന്ന ടി. ജെ. മാത്യുവിനെ ഇടുക്കി ജില്ലാ കളക്ടറായി നിയമിക്കും. സഹകരണ രജിസ്ട്രാര്‍ ഡോ. ഇളങ്കോവനെ കെടിഡിസി മാനേജിംഗ് ഡയറക്ടറാക്കും. ഇപ്പോള്‍ കെടിഡിസി എംഡി ആയ ഡോ. ജയതിലക് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടറാകും.












Click it and Unblock the Notifications