നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം ജില്ലയില്‍ കുമളില്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഗണപതി വിലാസം വീട്ടിലെ നാല് പേരാണ് മരിച്ചത്.
അജിത് കുമാര്‍ (36), ഭാര്യ ജലജ (34), മക്കളായി ചിത്തിര (നാല്), ചന്തു (ഒന്നര) എന്നിവരാണ് ആഗസ്ത് 16 വ്യാഴാഴ്ച രാവിലെ വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.
അജിത്കുമാറിന് നേരത്തെ ഉടമസ്ഥതയില്‍ പങ്കാളിത്തമുണ്ടായിരുന്ന പാറമടയില്‍ ബുധനാഴ്ച സ്ഫോടനം നടന്നിരുന്നു. ഇതേ തുടര്‍ന്ന് അജിത്കുമാറിനെതിരെ ചിലര്‍ പൊലീസില്‍ പരാതി നല്‍കി. ഇതാണ് നാലംഗ കുടുംബത്തിന്റെ ആത്മഹത്യക്ക് വഴിവെച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications