Get Updates
Get notified of breaking news, exclusive insights, and must-see stories!

മതവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം; നിരോധനാജ്ഞ

തളിപ്പറമ്പ്: സ്ഥലത്തെ ചൊല്ലി ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പട്ടുവം പഞ്ചായത്തിലെ കൂത്താട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആഗസ്ത് 15 ബുധനാഴ്ച രാത്രി 12 മുതല്‍ വ്യാഴാഴ്ച രാത്രി 12 വരെയാണ് നിരോധനാജ്ഞ.

വ്യാഴാഴ്ച തര്‍ക്കപ്രദേശത്ത് ഒരു വിഭാഗം ആരാധന നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ആരാധന നടത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നീട് പിന്മാറിയിരുന്നു.

കൂത്താട് ജമാഅത്ത് മദ്രസയ്ക്ക് സമീപമുള്ള സ്ഥലത്തെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കൂത്താട് ശ്രീ മടയില്‍ ഭഗവതി ക്ഷേത്രസമിതിയാണ് ഇത് ക്ഷേത്രത്തിന്റെ സ്ഥലമാണെന്ന് അവകാശമുന്നയിച്ചത്. തര്‍ക്കം നേരത്തെയുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച സ്ഥലത്ത് നിറമാല നടത്തുമെന്ന് ക്ഷേത്രസമിതി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സ്ഥിതി വഷളായത്. അധികൃതരുടെ അഭ്യര്‍ഥനയെ മാനിച്ച് ക്ഷേത്രസമിതി പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്മാറി.

ഇരുവിഭാഗത്തിലും പെട്ട 19 പേര്‍ക്കെതിരെ പൊലീസ് ഒരു വര്‍ഷത്തേക്ക് നല്ല നടപ്പിന് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+