ബീമാ പള്ളി ഉറൂസ് ആഗസ്ത് 20 മുതല്‍
തിരുവനന്തപുരം: പ്രസിദ്ധമായ തിരുവനന്തപുരം ബീമാപള്ളി ഉറൂസ് ആഗസ്ത് 20 തിങ്കളാഴ്ച മുതല്‍ 30 വരെ നടക്കും. ബീമാപള്ളി ഇമാം അബ്ദുള്‍ റസാഖ് ആലിം തിങ്കളാഴ്ച നടന്ന പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഉറൂസിന് തുടക്കം കുറിക്കുക. പിന്നീട് പതാക ഉയര്‍ത്തും.
10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്ന പ്രഭാഷണങ്ങളുമുണ്ടാകും. ആഗസ്ത് 30 വ്യാഴാഴ്ച നടക്കുന്ന അന്നദാനത്തോടെ ആഘോഷം അവസാനിക്കും.
സാംസ്കാരിക പരിപാടികളേക്കാള്‍ സാമുഹ്യസേവന പരിപാടികള്‍ക്കാണ് ഇത്തവണ മുന്‍തൂക്കം കൊടുത്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ബിമാപള്ളിയില്‍ നിര്‍മ്മിക്കുന്ന ബീമാ മാഹിന്‍ ചാരിറ്റബിള്‍ ആശുപത്രിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് ജനറല്‍ സെക്രട്ടറി എ. അബു താഹിര്‍ പറഞ്ഞു. പള്ളിയുടെ കീഴില്‍ തുടങ്ങുന്ന സ്കൂളുകളുടെ നിര്‍മ്മാണവും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications