യുവാക്കളെ വളരാന്‍ അനുവദിക്കുന്നില്ല: മന്ത്രി
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ചുവിടാനുള്ള തീരുമാനം യുവാക്കള്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.കാര്‍ത്തികേയന്‍ പറഞ്ഞു. ആഗസ്ത് 15 ബുധനാഴ്ച കെഎസ്യു തിരുത്തല്‍വാദി ഗ്രൂപ്പിന്റെ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാര്‍ത്തികേയന്‍.
യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് വലിയ താല്പര്യം കാണുന്നില്ല. നേതൃനിരയ്ക്കിടയില്‍ സ്ഥാനം പിടിക്കാന്‍ ഇപ്പോള്‍ ഒരിഞ്ചുപോലും സ്ഥലമില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. അതുകൊണ്ടുതന്നെ യുവതലമുറയ്ക്ക് ഉയര്‍ന്ന നിലകളിലെത്താന്‍ സാധ്യതയില്ലാതായിരിക്കുന്നു. - കാര്‍ത്തികേയന്‍ പറഞ്ഞു.
കെഎസ്യുവിന് കേരളത്തിലെ കാമ്പസുകളില്‍ വംശനാശം സംഭവിച്ചുകൊണ്ടിരികുകയാണ്. എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഇതിന് ഉത്തരവാദികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വന്തം കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്നതിലൂടെ വിദ്യാര്‍ഥി നേതാക്കള്‍ പാര്‍ട്ടിയില്‍ തങ്ങളുടെ വ്യക്തിത്വം തെളിയിക്കണമെന്ന് കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications