കേതന്‍ പരേഖിനെ റിമാന്റ് ചെയ്തു
അഹമ്മദാബാദ്: ഓഹരി ദല്ലാള്‍ കേതന്‍ പരേഖിനെ ആഗസ്ത് 24 വരെ റിമാന്റ് ചെയ്യാന്‍ അഹമ്മദാബാദ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഉത്തരവായി. മാധവ്പുര കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് പരേഖിനെ നേരത്തെ സിബിഐ അറസ്റ് ചെയ്തിരുന്നത്.
മുംബൈയില്‍ നിന്നും സിബിഐ ടീം കേതന്‍ പരേഖിനെ അഹമ്മദാബാദ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടയിയിലേക്ക് കൊണ്ടുവരികയായിരുന്നു.
ആഗസ്ത് 10ന് അറസ്റ് ചെയ്യപ്പെട്ട പരേഖിനെ ഇതിനു മുമ്പുതന്നെ മുംബൈയിലെ കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നുവെന്ന് പരേഖിന്റെ അഭിഭാഷകന്‍ എ.ഡി.ഷാ വാദിച്ചു. ഈ വാദം കോടതി തള്ളിക്കളഞ്ഞു.
റിമാന്റ് ചെയ്തതായുള്ള ഉത്തരവിന് ശേഷം പരേഖിനെ ചോദ്യം ചെയ്യാനായി വീണ്ടും മുംബൈയിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications