ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സിങ്കപ്പൂര്‍ ഇന്ത്യന്‍ ചേംബര്‍ ഒഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയും കരാറില്‍ ഒപ്പുവെച്ചു. വ്യാപാരവും നിക്ഷേപവും സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിനും കേരളവും സിങ്കപ്പൂരും തമ്മില്‍ സാമ്പത്തിക സഹകരണം ഉറപ്പുവരുത്തുന്നതിനുമാണ് കരാര്‍.
സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി ജിജി തോംസണും സിങ്കപ്പൂര്‍ ഇന്ത്യന്‍ ചേംബര്‍ ഒഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ നിതിന്‍ ബി. ജോഷിയുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തിലൊപ്പുവെച്ചത്. മുഖ്യമന്ത്രി എ.കെ.ആന്റണിയുടെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.












Click it and Unblock the Notifications