Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കില്ലെന്ന് ജയ

ചെന്നൈ: കേന്ദ്രം ആവശ്യപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ദില്ലിയിലേക്ക് അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത .

തമിഴ്നാട്ടില്‍ ഇപ്പോള്‍ തന്നെ മികച്ച പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവമുണ്ട്. ഈ സാഹചര്യത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ജയലളിത ആഗസ്ത് 17 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു.

ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ കെ.മുത്തുക്കറുപ്പനടക്കം കരുണാനിധിയുടെ അറസ്റിന് നേതൃത്വം നല്‍കിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ദില്ലിയിലേക്ക് സ്ഥലംമാറ്റണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം തമിഴ്നാട് ഡിജിപി ആര്‍. രാജഗോപാലനെ ദില്ലിയിലേക്കയക്കാന്‍ ജയലളിത കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

രാജഗോപാലനെ സ്ഥലംമാറ്റാന്‍ സമ്മതിച്ചത് കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരുമായുള്ള സ്വരചേര്‍ച്ചയില്ലായ്മ കുറയ്ക്കാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ജയലളിത വിസമ്മതിച്ചു. പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പ് നിയമസഭാ സമ്മേളനത്തിനിടയില്‍ തന്നെ കൊണ്ടുവരുമെന്ന് ജയലളിത അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+