കശ്മീരില്‍ 28 കിലോഗ്രാം ആര്‍ഡിഎക്സ് പിടിച്ചു
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ റോഷന്‍പോര വനത്തില്‍ നിന്നും ഭീകരര്‍ ഒളിപ്പിച്ചുവെച്ചുവെന്ന് കരുതുന്ന 28 കിലോഗ്രാം ആര്‍ഡിഎക്സ് സൈനികര്‍ പിടിച്ചെടുത്തു.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സൈനികര്‍ കാട്ടില്‍ തിരച്ചില്‍ നടത്തിയത്. അതിര്‍ത്തിയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന ആയുധങ്ങളും സ്ഫോടകവസ്തുക്കളും അടങ്ങിയ ബാഗ് സൈനികര്‍ പിടിച്ചെടുക്കുകയായിരുന്നു.
ആര്‍ഡിഎക്സിന് പുറമെ 20 ആട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചറുകളും 18 ഹാന്‍ഡ് ഗ്രനേഡുകളും ഒരു ഫ്ലെയിം ത്രോവറും 18 ആര്‍പിജി റോക്കറ്റുകളും 1200 തിരകളും മറ്റ് സ്ഫോടകവസ്തുക്കളും ബാഗിലുണ്ടായിരുന്നു.
മറ്റൊരു സംഭവത്തില്‍ സൈനികര്‍ അറസ്റ് ചെയ്ത ഒരു ആയുധക്കള്ളക്കടത്തുകാരനില്‍ നിന്നും ലക്ഷക്കണക്കിന് വില വരുന്ന 10 ഗ്രാം ഹെറോയിനും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.












Click it and Unblock the Notifications