15 പേര്‍ തീവണ്ടി കയറി മരിച്ചു
ജല്‍ഗാവ്: പാളം മുറിച്ചു കടക്കുന്നതിനിടയില്‍ തീവണ്ടി കയറി എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. ബോഡ്വാഡിനും അചഗോവിനും ഇടയില്‍ ആഗസ്ത് 16 വ്യാഴാഴ്ചയാണ് അപകടം നടന്നത്.
ബുസാവല്‍-വാര്‍ധാ തീവണ്ടി ചങ്ങലവലിച്ച് നിര്‍ത്തിയപ്പോള്‍ അതിനുള്ളില്‍ കയറിപ്പറ്റാന്‍ തിക്കിത്തിരക്കിയ യാത്രക്കാരാണ് അപകടത്തിനിരയായത്. തീവണ്ടിയില്‍ കയറാനുള്ള ശ്രമത്തിനിടയില്‍ അടുത്തുള്ള പാളത്തിലൂടെ കടന്നു വന്ന മുംബൈ ഗീതാഞ്ജലി എക്സ്പ്രസ് ഇവരുടെ മുകളില്‍ക്കൂടി ഓടിപ്പോവുകയായിരുന്നു.
ബോഡ്വാഡിലുള്ള ആരാധാനലായമായ ഉജാനി ദര്‍ഗ്ഗ സന്ദര്‍ശിക്കാന്‍ എത്തിയവരാണ് ദുരന്തത്തിനിരയായത്. ദര്‍ഗ്ഗയ്ക്ക് സമീപം റെയില്‍വെ സ്റേഷന്‍ ഇല്ലാത്തതിനാലാണ് തീവണ്ടി ചങ്ങല വലിച്ചു നിര്‍ത്തിയത്.












Click it and Unblock the Notifications