ഭരത് ഷായ്ക്ക് ജാമ്യം നിഷേധിച്ചു
മുംബൈ: പണമിടപാടുകാരനും സിനിമാ നിര്‍മ്മാതാവുമായ ഭരത് ഷായ്ക്ക് മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന പേരിലാണ് ഷായെ അറസ്റ് ചെയ്തത്.
ജസ്റിസ് എ.ബി. പല്‍ക്കാറാണ് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു മുമ്പ് ആറ് തവണ ഷായുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു.
അധോലോകവുമായുള്ള ബന്ധത്തിലൂടെ ബോളിവുഡ് സിനിമാതാരങ്ങളെ സ്വന്തം കാര്യലാഭത്തിന് ഉപയോഗിച്ചു എന്ന ആരോപണവും ഷാ നേരിടുന്നുണ്ട്.












Click it and Unblock the Notifications