ബീഹാറില്‍ തീവണ്ടികള്‍ കൂട്ടിമുട്ടി 10 മരണം
ജാമുവി: ബീഹാറില്‍ തീവണ്ടികള്‍ കൂട്ടിമുട്ടി 10 പേര്‍ മരിച്ചു. ആഗസ്ത് 16 വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. 48 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സിയാല്‍ദ പാസഞ്ചര്‍ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. രാത്രി 7.45ന് ജാമുവി സ്റേഷനില്‍ നിന്ന് പുറപ്പെട്ട പാസഞ്ചര്‍ തീവണ്ടി ചൗരയില്‍ വച്ചാണ് അപകടത്തില്‍പെട്ടത്.
പാസഞ്ചര്‍ തീവണ്ടി സഞ്ചരിച്ച അതേ പാളത്തില്‍ത്തന്നെ ചരക്ക് തീവണ്ടിയും വരുന്നത് കണ്ട് ചൗരയിലെ കാബിന്‍മാന്‍ തീവണ്ടി പിറകോട്ടെടുക്കാന്‍ ഡ്രൈവര്‍ക്ക് സിഗ്നല്‍ നല്‍കി. പാസഞ്ചര്‍ തീവണ്ടിയുടെ ഡ്രൈവര്‍ പെട്ടെന്ന് തീവണ്ടി പിറകോട്ടെടുത്ത് ജാമുവി സ്റേഷനില്‍ എത്തിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കുന്നതിനുമുമ്പു തന്നെ അതിവേഗതയില്‍ വന്ന ചരക്ക് തീവണ്ടിവന്ന് പാസഞ്ചര്‍ തീവണ്ടിയെ ഇടിക്കുകയായിരുന്നു.
10 പേരും അപകടസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. നിസ്സാര പരിക്കേറ്റ 33 യാത്രക്കാരെ പ്രാഥമികശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയില്‍ നിന്നും വിട്ടു.












Click it and Unblock the Notifications