കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങുന്ന ഡ്രൈവറുടെ കൈവെട്ടിയടര്‍ത്തി

  • By Staff
Google Oneindia Malayalam News

കോട്ടയം: ടാക്സി സ്റാന്‍ഡില്‍ കാറിലിരുന്ന് മയങ്ങുകയായിരുന്ന ഡ്രൈവറുടെ കൈ അജ്ഞാതരായ അക്രമികള്‍ വെട്ടിയടര്‍ത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ ടാക്സി സ്റാന്‍ഡിലാണ് സംഭവം.

അക്രമിസംഘം ബൈക്കിലാണ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ചെമ്മനംപടി വടക്കനാട്ട് ഷിബു(28)വിന്റെ കൈയാണ് അക്രമികള്‍ വെട്ടിമാറ്റിയത്.

കാര്‍സ്റാന്‍ഡില്‍ എല്ലാ ഡ്രൈവര്‍മാരും ഉറക്കത്തിലായിരുന്നു. ഒരലര്‍ച്ച കേട്ടാണ് എല്ലാവരും ഞെട്ടിയുണര്‍ന്നത്. കൈ വെട്ടേറ്റ് അറ്റുപോയനിലയില്‍ രക്തത്തില്‍ കുളിച്ച ഷിബു നിലവിളിക്കുകയായിരുന്നു. അറ്റുപോയ കൈയുമായി ഉടനെ ഷിബുവിനെ മെഡിക്കല്‍ കോളേജാശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ആധുനിക ശസ്ത്രക്രിയാസംവിധാനമില്ലാത്തതിനാല്‍ കാരിത്താസ് മാതാ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ ഷിബുവിന്റെ കൈ തുന്നിച്ചേര്‍ത്തു. ഷിബുവിനെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലും പരിസരത്തും ആഗസ്ത് 17 വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X