ആന്റണിയുടേത് തമിഴ്നാട് ശൈലി: ചെറിയാന്‍
തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിമര്‍ശിക്കുകയും ഭരണത്തിലെത്തുമ്പോള്‍ കോഴവാങ്ങുകയും ചെയ്യുന്ന തമിഴ്നാട് ശൈലിയാണ് ആന്റണിയുടേതെന്ന് ചെറിയാന്‍ ഫിലിപ്പ്. 1870 കോടി രൂപ ജപ്പാന്‍ ബാങ്കില്‍ നിന്നും കടമെടുത്ത് നടപ്പാക്കുന്ന ശുദ്ധജലപദ്ധതിയ്ക്ക് ടെന്‍ഡര്‍ വിളിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ അഴിമതിയാണെന്നും ചെറിയാന്‍ ആരോപിച്ചു.
ആഗോള ടെണ്ടര്‍ വിളിച്ചാല്‍ ജപ്പാനില്‍ നിന്നും പണം കിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസത്യമാണ്. പസഫിക് കണ്‍സള്‍ട്ടന്‍സി ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്കാന്‍ ജപ്പാന്‍ ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അങ്ങിനെയുണ്ടെങ്കില്‍ ആ ഉപാധികളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെറിയാന്‍ പറഞ്ഞു.
ആഗോളടെണ്ടര്‍ എന്നത് മൗലികതത്വമാണ്. അത് തിരസ്കരിക്കാന്‍ ഒരു ബാങ്കും തയ്യാറാകില്ലെന്നും ചെറിയാന്‍ പറഞ്ഞു. നേരത്തെ യുഡിഎഫിന്റെ അഴിമതിയാരോപണത്തെത്തുടര്‍ന്ന് ഇടതുപക്ഷം റദ്ദാക്കിയതാണ് ഈ പദ്ധതി. ഇപ്പോള്‍ അതേ പദ്ധതിതന്നെ പൊടിതട്ടിയെടുക്കുക വഴി മുഖ്യമന്ത്രി അഴിമതിയെ വെള്ളപൂശുകയാണെന്ന് ചെറിയാന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications