Get Updates
Get notified of breaking news, exclusive insights, and must-see stories!

അനസ്തീഷ്യ പിഴവ്: രോഗി മരിച്ചു

തിരുവനന്തപുരം: അനസ്തീഷ്യ കൊടുത്തതിലുള്ള പിഴവ് മൂലം രോഗി മരിച്ചതായി ആരോപണം.

തിരുവനന്തപുരം ചൊവര ന്യൂ കോളനിയിലെ വിജയകുമാരി (46) ആണ് 31 ദിവസമായി അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷം ആഗസ്ത് 16 വ്യാഴാഴ്ച മരിച്ചത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ആരോഗ്യവതിയായിരുന്ന വിജയകുമാരി ശസ്ത്രക്രിയയ്ക്ക് തൊട്ട് മുമ്പ് അനസ്തീഷ്യ നല്‍കിയപ്പോഴാണ് അബോധാവസ്ഥയിലായത്. തുടര്‍ന്ന് ഒരു മാസമായി ഈ സ്ഥിതിയില്‍ തുടരുകയായിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാനായില്ല. അനസ്തീഷ്യയില്‍ വന്ന പിഴവ് മൂലമാണ് വിജയകുമാരി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

നെഞ്ചുവേദനയെ തുടര്‍ന്ന് ജൂണ്‍ ആറിന് വിജയകുമാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോ. ബാഹുലേയന്റെ കീഴിലായിരുന്നു ചികിത്സ.10 ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ജൂലായ് നാലിന് ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് ഹാജരാകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്ക് ശേഷം ജൂലായ് 16നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

ഡോ. സുനിതയുടെ നേതൃത്വത്തിലായിരുന്നു അനസ്തീഷ്യ . ശസ്ത്രക്രിയ്ക്ക് തൊട്ട് മുമ്പ് രോഗി ഗുരുതരാവസ്ഥയിലാണെന്നും ബന്ധുക്കളെ വിവരമറിയിക്കാനും ഡോ. സുനിത പറയുകയായിരുന്നു. അനസ്തീഷ്യയ്ക്ക് നല്‍കിയ മരുന്നിന്റെ പ്രതിപ്രവര്‍ത്തനം മൂലമാണ് രോഗി ഗുരുതരാവസ്ഥയിലായതെന്നും ആയിരത്തില്‍ ഒരാള്‍ക്ക് ഇങ്ങനെ സംഭവിക്കാമെന്നുമാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം.

തുടര്‍ന്ന് വിജയകുമാരിയെ വെന്റിലേറ്ററിലായിരുന്നു കിടത്തിയിരുന്നത്. മരണത്തെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഡ്രൈവറായ ജയകുമാറാണ് വിജയകുമാരിയുടെ ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+