ചീങ്കണ്ണി കടിച്ചുകൊന്നയാളുടെ മൃതദേഹം കിട്ടി
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ചീങ്കണിയുടെ ആക്രമണത്തില്‍ മരിച്ച മൈലക്കര സ്വദേശി പി. ജെയിംസി(52)ന്റെ മൃതദേഹം കണ്ടെടുത്തു.
ആഗസ്ത് 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. ചീങ്കണ്ണിുയുടെ ആക്രമണം നടന്ന ചുട്ടുകല്ലുകടവില്‍ മൃതദേഹം പൊങ്ങിവരികയായിരുന്നു. മൃതദേഹം ഒരു കൈ നഷ്ടപ്പെട്ട നിലയിലാണ്. വൈകുന്നേരം മൃതദേഹം സംസ്കരിച്ചു.
വ്യാഴാഴ്ചയാണ് ജയിംസിനെ ചീങ്കണി കടിച്ചുകൊന്നത്. സംഭവത്തെ തുടര്‍ന്ന് ചീങ്കണ്ണിയെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. കഴിഞ്ഞ ജനവരിയിലും ചീങ്കണ്ണിയുടെ ആക്രമണത്തില്‍ ഇവിടെ ഒരാള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications