ശബരിമലനട തുറന്നു
ശബരിമല: ചിങ്ങമാസപൂജയ്ക്കായി ആഗസ്ത് 17 വെള്ളിയാഴ്ച പുലര്‍ച്ചെ ശബരിമല നട തുറന്നു. ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് പുലര്‍ച്ചെ അഞ്ച് മണിക്ക് നട തുറന്നത്.
നട തുറന്നതിനു ശേഷം കണ്ഠരര് മഹേശ്വരര്, കണ്ഠരര് മോഹനര് എന്നിവര്‍ സ്ഥാനമേറ്റു. സ്ഥാനമേറ്റതിനു ശേഷം കണ്ഠരര് മഹേശ്വരര് പ്രസന്നപൂജയും തുടര്‍ന്ന് കണ്ഠരര് മോഹനര് മഹാഗണപതിഹോമവും നടത്തി.
ഉച്ചപൂജയ്ക്കു ശേഷം ലക്ഷാര്‍ച്ചന നടന്നു. ചിങ്ങമാസപൂജയ്ക്കു ശേഷം ആഗസ്ത് 23ന് നടയടക്കും.












Click it and Unblock the Notifications