രാസായുധം വാങ്ങിയില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
കൊളംബോ: തമിഴ് തീവ്രവാദികളെ നേരിടാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാസായുധം വാങ്ങിയെന്ന വാര്‍ത്ത സര്‍ക്കാര്‍ വക്താവ് നിഷേധിച്ചു. ഇത്തരത്തില്‍ ഒരു ആയുധവും സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്നും ഇനി വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആഗസ്ത് 17 വെള്ളിയാഴ്ച സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഒരു പ്രാദേശിക പത്രവും എല്‍ടിടിഇയുടെ വെബ്സൈറ്റും ആണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നുണ പ്രചരിപ്പിക്കാനുള്ള എല്‍ടിടിഇ ശ്രമങ്ങളെ പിന്തുണയ്ക്കരുതെന്ന് മറ്റ് മാധ്യമങ്ങളോട് പ്രസ്താവന അഭ്യര്‍ത്ഥിക്കുന്നു.
ഈയിടെ റഷ്യയില്‍ നിന്നും വാങ്ങിയ റോക്കറ്റ് ലോഞ്ചര്‍ രാസായുധമല്ലെന്നും ഇതിനെയാണ് എല്‍ടിടിഇ രാസായുധമായി വ്യാഖ്യാനിക്കുന്നതെന്നും സര്‍ക്കാര്‍ കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications