വാന്‍കൊള്ള: നാലു യുവതികള്‍ അറസ്റില്‍
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ കമ്പക്കോടിയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന മാവേലിസ്റോര്‍ കൊള്ളചെയ്ത സംഭവത്തില്‍ നാലു ആദിവാസി യുവതികളെ അറസ്റു ചെയ്തു.
പുല്പള്ളി കരിമം കോളനിയിലെ ചന്ദ്രന്റെ മകള്‍ വിനിത(16), മൂലങ്കാവ് നാരകക്കൊല്ലി പണിയ കോളനിയിലെ ചക്ലിയന്റെ മകള്‍ ഉഷ(17), അതേ കോളനിയിലെ വെളുക്കന്റെ മകള്‍ കമലം(23), ചീരാല്‍ പഴൂര്‍ കുന്നുംവീട്ടില്‍ സുരേന്ദ്രന്റെ മകള്‍ സുനിത(16) എന്നിവരെയാണ് അറസ്റുചെയ്തത്. മാനന്തവാടി ഡിവൈഎസ്പി കെ.വി. സതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
സ്വാതന്ത്യ്രദിനത്തിന്റെ തലേനാളായിരുന്നു സംഭവം. ആദിവാസി സമരസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ കൊള്ള . വനിതകള്‍ കൂടി ഉള്‍പ്പെട്ട 25 അംഗസംഘം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന മാവേലി വാന്‍ തടഞ്ഞ് കേടുവരുത്തി. അതിനു ശേഷമാണ് വാനിലെ ഭക്ഷ്യവസ്തുക്കള്‍ കൊള്ളയടിച്ചത്.












Click it and Unblock the Notifications