പത്മജ കെടിഡിസി ചെയര്‍മാന്‍
തിരുവനന്തപുരം: കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ (കെടിഡിസി) ചെയര്‍മാനാവും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
പത്മജയെ ചെയര്‍മാനായി നിര്‍ദേശിച്ചുകൊണ്ടുള്ള ഫയല്‍ വിനോദസഞ്ചാരവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ആഗസ്ത് 17 വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത് അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഫയല്‍ തിരിച്ചയച്ചതോടെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
സാമൂഹ്യപ്രവര്‍ത്തന ജീവിതത്തിലേക്കുള്ള പത്മജയുടെ പ്രവേശനത്തിനുള്ള നിര്‍ണായകമായ ചവിട്ടുപ്പടിയാവും കെടിഡിസി ചെയര്‍മാന്‍ സ്ഥാനം. ഐ ഗ്രൂപ്പിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട പത്മജ ഇപ്പോള്‍ ഗ്രൂപ്പ് യോഗങ്ങളില്‍ സജീവമാണ്.












Click it and Unblock the Notifications