ഗള്‍ഫില്‍ നിന്നുള്ള കപ്പല്‍ ആഗസ്ത് 21നെത്തും
കൊച്ചി: ഗള്‍ഫില്‍ നിന്നുള്ള യാത്രാക്കപ്പല്‍ ആഗസ്ത് 21 ചൊവാഴ്ച കൊച്ചി തുറമുഖത്തെത്തും. അനുകൂല കാലാവസ്ഥയായതിനാല്‍ ഒരു ദിവസം നേരത്തെയാണ് കപ്പല്‍ കൊച്ചിയിലെത്തുന്നത്.
22ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തിരികെ പുറപ്പെടുമെന്ന് റോയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിസന്‍ തച്ചങ്കരി പറഞ്ഞു. ദുബായ്, ദോഹ, ബഹറിന്‍ എന്നിവിടങ്ങളിലേക്കാണ് കപ്പല്‍ പോകുന്നത്. ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ 21ന് രാത്രി എട്ട് മണിക്ക് എറണാകുളം വാര്‍ഫില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
വിമാനയാത്രയ്ക്ക് എയര്‍ലൈന്‍സ് കമ്പനികള്‍ നല്‍കിവന്നിരുന്ന സൗജന്യം അവസാനിച്ചതിനാല്‍ കൂടുതല്‍ യാത്രക്കാരെ ഇനി മുതല്‍ പ്രതീക്ഷിക്കുന്നതായി ടിസന്‍ തച്ചങ്കരി പറഞ്ഞു.












Click it and Unblock the Notifications