Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീചിത്രയ്ക്ക് 25 വയസ്

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യശാസ്ത്ര രംഗത്ത് തലയെടുപ്പോടെ നിലകൊള്ളുന്ന ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിക്ക് 25 വയസ് പൂര്‍ത്തിയായി.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. അക്കാദമിക്് തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഗവേഷണപഠനങ്ങള്‍ ബഹുജനമധ്യത്തില്‍ എത്തിക്കുക, ആരോഗ്യവിദ്യാഭ്യാസം, രോഗനിവാരണ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയാണ് പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ദേശ്യം.

പൊതുജനസമ്പര്‍ക്ക പരിപാടികള്‍ക്ക് സഹായകമാകത്തക്ക വിധത്തില്‍ ശ്രീചിത്ര ഇന്‍സ്റിറ്റ്യൂട്ടിന്റെ ഒരു വെബ്സൈറ്റും തയാറാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാ തലസ്ഥാനങ്ങള്‍, ഗ്രാമീണ വായനശാലകള്‍ ഇവ കേന്ദ്രീകരിച്ച് ഓരോ വിഷയത്തെ കുറിച്ച് അവയില്‍ പ്രാഗത്ഭ്യം നേടിയ ഡോക്ടര്‍മാര്‍ സംസാരിക്കുകയും ജനങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്യുക എന്നതാണ് പൊതുജനസമ്പര്‍ക്ക പരിപാടിയുടെ പ്രധാന ഉദ്ദേശ്യമെന്ന് ശ്രീചിത്ര അധികൃതര്‍ അറിയിച്ചു.

ആധുനിക രോഗചികിത്സയെയും രോഗനിവാരണത്തെയും സംബന്ധിച്ച ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും ശ്രീചിത്രയ്ക്ക് പദ്ധതിയുണ്ട്. പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം ആഗസ്ത് 18 ശനിയാഴ്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+