കള്ള്ഷാപ്പുകള്‍ ഒറ്റക്കൊറ്റയ്ക്ക് ലേലം ചെയ്യണണം: ഉപസമിതി
തിരുവനന്തപുരം: കള്ള്ഷാപ്പ് സഹകണരണസംഘങ്ങള്‍ പിരിച്ചുവിട്ട് കള്ള്ഷാപ്പുകള്‍ ഒറ്റക്കാൈറ്റയ്ക്ക് ലേലം ചെയ്യണമെന്ന് യുഡിഎഫ് ഉപസമിതി നിര്‍ദേശിച്ചു. അടുത്ത യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനം പാലിക്കണമെന്നാണ് ഉന്നതാധികാര സമിതിയുടെ നിര്‍ദേശം. ഷാപ്പുകള്‍ റെയ്ഞ്ചടിസ്ഥാനത്തില്‍ ലേലം ചെയ്യുന്നത് വീണ്ടും അബ്കാരികളുടെ മേധാവിത്തത്തിന് ഇടവരുത്തുമെന്നതിനാലാണ് ഒറ്റക്കൊറ്റയ്ക്ക് ഷാപ്പുകള്‍ ലേലം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേ സമയം വ്യാജമദ്യം വിപണിയില്‍ വ്യാപകമായ സാഹചര്യത്തില്‍ കള്ള്ഷാപ്പുകള്‍ ഒറ്റക്കൊറ്റയ്ക്ക് ലേലം ചെയ്യുന്നത് അപകടകരമാണന്ന് യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.
ബിവറേജസ് കോര്‍പ്പറേഷന്റെ കൂടുതല്‍ മദ്യവില്പനശാലകള്‍ തുറയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല.












Click it and Unblock the Notifications