ഓണത്തിന് പ്രത്യേകവണ്ടികള്‍
ദില്ലി: ഓണം പ്രമാണിച്ച് ദില്ലി നിസാമുദ്ദീനില്‍ നിന്നും മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടികള്‍ ഓടിക്കും.
ആഗസ്ത് 25ന് രാവിലെ 11.30ന് മുംബൈയില്‍ നിന്ന് പ്രത്യേകതീവണ്ടി തിരുവനന്തപുരത്തേക്ക് തിരിക്കും. സപ്തംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് വണ്ടി തിരികെ സര്‍വീസ് നടത്തും.
ആഗസ്ത് 27,28 തീയതികളിലാണ് ദില്ലി നിസാമുദ്ദീനില്‍ നിന്ന് പ്രത്യേകവണ്ടി പുറപ്പെടുന്നത്. 11.50ന് പുറപ്പെടുന്ന ഈ വണ്ടികള്‍ തുഗ്ലക്കാബാദ്, ആഗ്രാ കാന്റ്, ഝാന്‍സി, ഭോപാല്‍, നാഗ്പൂര്‍, ബലാര്‍ഷാ, വിജയവാഡ, റേനിഗുണ്ട, ജോലാര്‍പേട്ട, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നീ സ്റേഷനുകളില്‍ നിര്‍ത്തും.
സപ്തംബര്‍ 2.3 തീയതികളില്‍ വൈകുന്നേരം ഏഴ് മണിക്ക് ഈ വണ്ടികള്‍ തിരികെ പുറപ്പെടും. ഒരു എസി ടു ടയര്‍ കോച്ചും 11 സ്ലീപ്പര്‍ കോച്ചുകളും ഈ വണ്ടികളിലുണ്ടാവും.












Click it and Unblock the Notifications