കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പൈന്‍സില്‍ തീപ്പിടിത്തം; 75 മരണം

  • By Staff
Google Oneindia Malayalam News

മനില: ഫിലിപ്പൈന്‍സിലെ ഒരു ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ 75 പേര്‍ മരിച്ചു. ആഗസ്ത് 18 ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപ്പിടിത്തം. കുളിമുറിയില്‍ ശ്വാസംമുട്ടി മരിച്ച നിലയിലാണ് ഭൂരിഭാഗം പേരെയും കണ്ടെത്തിയത്.

മരിച്ചവരെല്ലാം ഫിലിപ്പൈന്‍സുകാരാണെന്ന് കരുതപ്പെടുന്നു. ഇവാഞ്ചലിസ്റുകള്‍ സംഘടിപ്പിച്ച ഒരു വാരാന്ത്യവിരുന്നില്‍ പങ്കെടുത്തവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്ന് കരുതുന്നു. അഞ്ചുനിലയുള്ള ഹോട്ടലിന്റെ റസ്റോറന്റും ബാറും പ്രവര്‍ത്തിക്കുന്ന മൂന്നാംനിലയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടിത്തം തുടങ്ങിയത്.

മനിലയിലെ ടൂറിസ്റുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിന്നും വളരെ അകലെയുള്ള ഒരു പ്രദേശത്താണ് ഈ ഹോട്ടലെന്നതിനാല്‍ വിദേശികളാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വളരെ ഉയരത്തിലൊന്നും തീ ആളിക്കത്തിയില്ലെങ്കിലും കട്ടിയുള്ള പുക ഹോട്ടല്‍ മുറികളില്‍ നിറയുകയായിരുന്നു. വൈദ്യുതി ലൈനിലെ തകരാര്‍ മൂലമാണ് തീപിടിത്തമെന്ന് കരുതുന്നു.

172 പേര്‍ ഹോട്ടലില്‍ താമസക്കാരുണ്ടായിരുന്നു. ഇതില്‍ 75 പേരുടെ ജഡം കണ്ടെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X