ഛോട്ടാ ഷക്കീല്‍ കൊല്ലപ്പെട്ടു?
കറാച്ചി: അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഛോട്ടാ ഷക്കീല്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. പൊലീസ് വൃത്തങ്ങള്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ആഗസ്ത് 19 ശനിയാഴ്ച രാവിലെ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവിന് പുറത്തുവെച്ച് ഛോട്ടാ ഷക്കീല്‍ വെടിയേറ്റ് മരിച്ചുവെന്നാണ് വാര്‍ത്ത പരന്നിരിക്കുന്നത്. ഷക്കീലിന്റെ കൂട്ടാളി സയീദ് മുഹമ്മദും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് ശ്രുതിയുണ്ട്.
കറാച്ചിയില്‍ നടന്ന ഏറ്റുമുട്ടലില്‍ തലക്ക് വെടിയേറ്റ് ഒരാള്‍ മരിച്ചിട്ടുണ്ടെന്നും അത് ഛോട്ടാ ഷക്കീലാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മുംബൈ പൊലീസ് കമ്മിഷണര്‍ എം.എന്‍.സിംഗ് പറഞ്ഞു.
മുംബൈ പൊലീസ് രജിസ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് ഛോട്ടാ ഷക്കീല്‍. മുംബൈയിലെ ക്രാഫോര്‍ഡ് മാര്‍ക്കറ്റിനടുത്തുള്ള പൊലീസ് ഹെഡ്ക്വാട്ടേഴ്സ് ബോംബ് വെച്ച് തകര്‍ക്കാനുള്ള ഛോട്ടാ ഷക്കീലിന്റെ സംഘത്തിന്റെ ശ്രമം ഈയിടെ സൂററ്റ് പൊലീസ് വിഫലമാക്കിയിരുന്നു.












Click it and Unblock the Notifications