മദ്യനിരോധനം നടപ്പാക്കും: ആന്റണി
തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള മദ്യനിരോധനം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ഇത് ഘട്ടംഘട്ടമായിട്ടായിരിക്കും നടപ്പില്‍ വരുത്തുകയെന്ന് ആഗസ്ത് 18 ശനിയാഴ്ച മദ്യനിരോധന സമിതി സംഘടിപ്പിച്ച എം. പ ി. മന്മഥന്‍ അനുസ്മരണ യോഗത്തില്‍ സംബന്ധിക്കവെ ആന്റണി പറഞ്ഞു. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നും പുറകോട്ട് പോവുന്ന പ്രശ്നമില്ല. ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തിലേറ്റിയത് വാഗ്ദാനങ്ങള്‍ കൂടി കണ്ടുകൊണ്ടാണ്. മദ്യനിരോധനവും അതില്‍പ്പെടുമെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
മദ്യനിരോധനം നടപ്പാക്കുമ്പോള്‍ തൊഴിലാളികളുടെ താല്‍പര്യം കൂടി കണക്കിലെടുക്കുമെന്ന് ആന്റണി വ്യക്തമാക്കി. തിരുവനന്തപുരം മെത്രാന്‍ റവ. സൂസപാക്യം, പാളയം ഇമാം പി. കെ. ഹംസമൗലവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications