ഗുരുവായൂരില്‍ പ്രായം ചെന്നവര്‍ ക്യൂ നില്‍ക്കേണ്ട
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന പ്രായം ചെന്നവര്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി അവര്‍ക്ക് പ്രത്യേകസൗകര്യമൊരുക്കും.
65 മുതല്‍ പ്രായമുള്ളവര്‍ക്ക് വൈകുന്നേരം 4.30 മുതല്‍ 6.30 വരെ ദര്‍ശനത്തിനായി ഇനി മുതല്‍ ക്യൂവില്‍ നില്‍ക്കേണ്ടതില്ല. ക്യൂവില്‍ കാത്തു നില്‍ക്കാതെ ഇവര്‍ക്ക് ദര്‍ശനം നടത്താനുള്ള സംവിധാനം ഒരുക്കാന്‍ ക്ഷേത്രം അധികൃതര്‍ തീരുമാനിച്ചു. ഗുരുവായൂരപ്പന്റെ പ്രസാദ ഊട്ട് കഴിക്കുന്നതിനും പ്രായം ചെന്നവര്‍ക്ക് പ്രത്യേക സൗകര്യമുണ്ടാവും.
ഈ സൗകര്യങ്ങള്‍ കിട്ടാന്‍ ഇവര്‍ മതിയായ രേഖകള്‍ കരുതേണ്ടതാണ്. വിശേഷദിവസങ്ങളില്‍ ഈ സൗകര്യങ്ങള്‍ ഉണ്ടാവില്ല.












Click it and Unblock the Notifications