കൂടുതല്‍ വിമാനസര്‍വീസ് വേണം
തിരുവനന്തപുരം: ഓണക്കാലത്ത് ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസന്‍ കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടു.
ഓണവും സ്ക്കൂള്‍ അവധിയും പ്രമാണിച്ച് നിരവധി മലയാളികള്‍ നാട്ടിലെത്തുമെന്നും അവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചുപോകാന്‍ കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണെന്നും ആഗസ്ത് 18 ശനിയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും തിരക്കുണ്ടാകുന്ന സീസണാണ് ഇതെന്നും ഹസന്‍ വ്യക്തമാക്കി.
ഗള്‍ഫ് റൂട്ടില്‍ വിദേശ വിമാനക്കമ്പനികള്‍ ഇല്ലാത്തതിനാല്‍ എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ എയര്‍ലൈന്‍സിനോടും കൂടുതല്‍ സര്‍വീസ് നടത്താന്‍ ആവശ്യപ്പെടണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications