കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷപദവി: സമവായമുണ്ടാക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സ്വാശ്രയ പ്രൊഫണല്‍ കോളജുകള്‍ക്ക് ന്യൂനപക്ഷപദവി നല്‍കുന്നതു സംബന്ധിച്ച് പ്രതിപക്ഷവുമായി സമവായം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരിക്കലും ഏകപക്ഷീയ നിലപാടെടുക്കില്ല. പ്രതിപക്ഷവുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും.

മെഡിക്കല്‍-ദന്തല്‍ കോളജുകള്‍ക്കുള്ള അപേക്ഷകള്‍ക്കെല്ലാം മാനദണ്ഡം കൂടാതെ അനുമതി നല്‍കിയത് അത് പരിശോധിക്കാനുള്ള സമയം സര്‍ക്കാരിനില്ലാത്തതുകൊണ്ടാണ്. ഈ വര്‍ഷം പ്രൊഫണല്‍ കോളജുകള്‍ക്കുള്ള അപേക്ഷകള്‍ ഒക്ടോബറിനകം എഐസിടിഇയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

എഐസിടിഇ ആണ് ഈ അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കേണ്ടത്. ഈ അപേക്ഷകളില്‍ അര്‍ഹതയുള്ളവ അതിജീവിക്കും. അല്ലാത്തവ തള്ളപ്പെടും.

ജപ്പാന്‍ സഹായത്തോടെ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് യുഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയില്‍ ഇപ്പോള്‍ അഭിപ്രായഭിന്നതയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X