മാനേജ്മെന്റ് ക്വാട്ട : ഇനി എല്ലായിടത്തും തുല്യസീറ്റുകള്‍
തൃശൂര്‍: പുതുതായി അനുവദിക്കുന്ന പ്രൊഫണല്‍ കോളജുകളിലെല്ലാം മാനേജ്മെന്റ് ക്വാട്ടയില്‍ തുല്യശതമാനം സീറ്റുകളായിരിക്കും അനുവദിക്കുന്നതെന്ന് റവന്യുമന്ത്രി കെ.എം.മാണി അറിയിച്ചു.
ഇക്കാര്യത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമുണ്ടാവില്ല. ന്യൂനപക്ഷത്തിന് അനുവദിക്കുന്നതും അല്ലാത്തതുമായ സ്വാശ്രയകോളജുകളില്‍ മാനേജ്മെന്റ് സീറ്റുകള്‍ ഒരു പോലെ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ആആഎത്ര ശതമാനം സീറ്റുകള്‍ മാനേജ്മെന്റ് ക്വാട്ടയില്‍ നല്‍കണമെന്നതിനെ കുറിച്ച് മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്ന് മാണി പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം പുതുതായി അനുവദിക്കുന്ന സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ മാനേജ്മെന്റിന് 50 ശതമാനം സീറ്റ് അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മീറ്റ് ദ പ്രസ് പരിപാടിയില്‍ പിന്നീട് സംസാരിച്ച സഹകരണമന്ത്രി എം.വി.രാഘവന്‍ പറഞ്ഞു. മതപരമായ പരിഗണനയില്ലാതെ എല്ലാ കോളജുകളിലും മാനേജ്മെന്റ് ക്വാട്ടയില്‍ തുല്യശതമാനം സീറ്റുകളായിരിക്കും അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications