നോവാ കൃഷ്ണന്‍ മിസ് കേരള
കൊച്ചി: കേരളസുന്ദരി പട്ടം നോവാ കൃഷ്ണന്. ആഗസ്ത് 18 ശനിയാഴ്ച നടന്ന ഫെയര്‍ ആന്റ് ലവ്ലി മിസ് കേരള മത്സരത്തിലാണ് കണ്ണൂര്‍ സ്വദേശിയായ നോവാകൃഷ്ണന്‍ കിരീടമണിഞ്ഞത്.
കണ്ണൂര്‍ സ്വദേശി തന്നെയായ ഫൈറൂസ് രണ്ടാം സ്ഥാനത്തെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് ഫൈറൂസ്. തിരുവനന്തപുരം സ്വദേശി എന്‍.പൂജയാണ് മൂന്നാം സ്ഥാനത്തിന് അര്‍ഹയായത്. ചെന്നൈയില്‍ ബിസിഎ വിദ്യാര്‍ഥിനിയാണ് പൂജ.
മൊത്തം 20 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. മിസ് ഫോട്ടോജനിക് ആയി തിരഞ്ഞെടുക്കപ്പെട്ട നോവ പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിലും ഒന്നാമതെത്തി.
മത്സരത്തിനെതിരെ എസ്എഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിഷേധിച്ചു.












Click it and Unblock the Notifications