ഉത്സവബത്ത 400 രൂപ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിനോടനുബന്ധിച്ച് ഉത്സവബത്തയായി 400 രൂപ ലഭിക്കും.
10, 000 രൂപ വരെ ശമ്പളം ലഭിക്കുന്നവര്‍ക്ക് ഇത് ലഭിക്കും. ആഗസ്ത് 22 ബുധനാഴ്ച മുതല്‍ കൊടുത്തു തുടങ്ങുന്ന ബത്ത അഞ്ച് ഗഡുക്കളായി തിരിച്ചുപിടിക്കും. സംസ്ഥാനത്തെ കയര്‍ത്തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ 20 ശതമാനം ബോണസായി നല്‍കാന്‍ തീരുമാനമായി.
ഏഴ് ശതമാനം പ്രോത്സാഹന ബത്തയായി നല്‍കാനും ആഗസ്ത് 18 വ്യാഴാഴ്ച സംസ്ഥാന ലേബര്‍ കമ്മീഷണറും കയര്‍ ഫാക്ടറി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. 2001 ജനവരി മുതല്‍ മെയ് വരെയുള്ള അടിസ്ഥാന ശമ്പളത്തിന്റെ ഏഴ് ശതമാനമാണ് ഉത്സവബത്തയായി നല്‍കുക.












Click it and Unblock the Notifications