ജനകീയാസൂത്രണം: ലോകബാങ്കിന് സംതൃപ്തി
തിരുവനന്തപുരം: സംസ്ഥാനത്തെ അധികാരവികേന്ദ്രീകരണ പ്രക്രിയയില്‍ ലോകബാങ്ക് പ്രതിനിധി സംഘം തൃപ്തി പ്രകടിപ്പിച്ചു.
ആഗസ്ത് 18 ശനിയാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയെ സന്ദര്‍ശിച്ച സംഘമാണ് ജനകീയാസൂത്രണ പദ്ധതിയുടെ നടത്തിപ്പില്‍ തങ്ങളുടെ തൃപ്തി അറിയിച്ചത്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പരിപാടി വികസ്വര രാഷ്ട്രങ്ങള്‍ക്കാകെ മാതൃകയാണെന്നും പരിപാടി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പണം ഒരു തടസമാകരുതെന്നും സംഘം അഭിപ്രായപ്പെട്ടു. സംസ്ഥാനമൊട്ടാകെ സംഘം പര്യടനം നടത്തി ജനകീയാസൂത്രണ പദ്ധതികള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.
അധികാരവികേന്ദ്രീകരണം രാഷ്ട്രീയവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നും ആന്റണി സംഘത്തെ അറിയിച്ചു.












Click it and Unblock the Notifications