കശ്മീരില്‍ 14 കൗമാരക്കാരെ പിടികൂടി
ശ്രീനഗര്‍: പാകിസ്ഥാനിലേക്ക് ആയുധപരിശീലനത്തിന് കടത്തിക്കൊണ്ടുപോകുകയായിരുന്ന 14 കൗമാരക്കാരെ പട്ടാളം പിടികൂടി. ഈ കുട്ടികളെ കടത്തിക്കൊണ്ടുപോകാന്‍ നേതൃത്വം നല്കിയിരുന്ന ഗൈഡിനെയും അറസ്റ് ചെയ്തിട്ടുണ്ട്.
കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികളെ ആയുധപരിശീലനത്തിനായി പാകിസ്ഥാനിലേക്ക് കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പട്ടാളം തിരച്ചില്‍ നടത്തിയത്. കുപ്വാരജില്ലയിലെ കാലറൂസ് പ്രദേശത്തുനിന്നാണ് 14 ആണ്‍കുട്ടികളെയും പിടികൂടിയത്.
ഇതിനിടെ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു ഈ ഭീകരര്‍. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ വച്ചാണ് പട്ടാളം ഇവരെ വെടിവച്ചുകൊന്നത്. രണ്ടു കിലോ സ്ഫോടകവസ്തുക്കളും ഒരു ഗ്രനേഡും ഡിറ്റൊനേറ്ററുകളും പിടികൂടി.












Click it and Unblock the Notifications