ആന്ധ്രയില്‍ കുഴിബോംബ് പൊട്ടി 10 മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ആഗസ്ത് 20 തിങ്കളാഴ്ച നടന്ന കുഴിബോംബ് സ്ഫോടനത്തില്‍ 10 പൊലീസുകാര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പീപ്പിള്‍സ് വാര്‍ ഗ്രൂപ്പാണ് ലാന്‍ഡ് മൈന്‍ സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഒരു സബ് ഇന്‍സ്പെക്ടറും ഒരു ഡ്രൈവറും എട്ട് കോണ്‍സ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടത്. അടുത്ത ഗ്രാമത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സുരക്ഷാജോലിക്കായി പോവുകയായിരുന്നു ഇവര്‍.
സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications