Get Updates
Get notified of breaking news, exclusive insights, and must-see stories!

സിമി, ഐഎസ്ഒ എന്നിവയെ നിരോധിക്കണം

മധുര: സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി) യെയും ഇസ്ലാമിക് സ്റുഡന്റ്സ് ഓര്‍ഗനൈസേഷനെ(ഐഎസ്ഒ) യും നിരോധിക്കണമെന്ന് ബിജെപി യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി എന്‍.വി.എസ്.എസ്.പ്രഭാകരറാവു ആവശ്യപ്പെട്ടു.

തെക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദം വളര്‍ത്താന്‍ ഈ സംഘടനകളെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നതായി പ്രഭാകരറാവു ആരോപിച്ചു. സിമിയും ഐഎസ്ഒയും പോലുള്ള സംഘടനകളാണ് കോയമ്പത്തൂരും രാജമുണ്ഡ്രിയും പോലുള്ള താരതമ്യേന ശാന്തമായ നഗരങ്ങളില്‍ സാമുദായിക വര്‍ഗീയത വളര്‍ത്തുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും ഐഎസ്ഐ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഈ സംസ്ഥാനങ്ങളില്‍ ജാഗരൂകരാകേണ്ടതുണ്ട്.

ഒക്ടോബര്‍ മൂന്ന് മുതല്‍ ആഗ്രയില്‍ നടക്കുന്ന ബിജെപി യൂത്ത് വിങ്ങ് സമ്മേളനത്തില്‍ പ്രധാനമന്ത്രി വാജ്പേയിയും ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയും സംബന്ധിക്കുമെന്ന് പ്രഭാകരറാവു അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+