Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം

ദില്ലി: ചില ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസ്താവനയിന്മേല്‍ പ്രതിപക്ഷം ലോക്സഭയില്‍ വിശദീകരണം തേടി.

ആഗസ്ത് 20 തിങ്കളാഴ്ച ശൂന്യവേളയിലാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രശ്നമുന്നയിച്ചത്. ക്രിസ്ത്യന്‍ സമുദായത്തെ അപമാനിക്കുന്ന വിധത്തിലാണ് വാജ്പേയി സംസാരിച്ചതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് പി.ആര്‍.ദാസ് മുന്‍ഷി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഒരു പ്രധാനമന്ത്രിക്ക് ഇത്തരമൊരു പ്രസ്താവന എങ്ങനെ നടത്താനാവും. രാജ്യത്തിന്റെ മതേതര പരിവേഷത്തെ ഇത്തരം പ്രസ്താവനകള്‍ ബാധിക്കും.കേന്ദ്രം ഇത്രകാലവും രഹസ്യമാക്കിവച്ചിരിക്കുന്ന അജണ്ട പുറത്തേക്കെടുത്തിരിക്കുകയാണെന്ന് ദാസ് മുന്‍ഷി പറഞ്ഞു.

എന്‍ഡിയുടെയും ബിജെപി-ആര്‍എസ് സംഘടനകളുടെയും അജണ്ട വ്യത്യസ്തമാണെന്ന് വാജ്പേയി പാര്‍ലമെന്റില്‍ ഉറപ്പ് തന്നിരുന്നുവെന്ന് സിപിഎമ്മിലെ സോമനാഥ് ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.

ശനിയാഴ്ച പ്രധാനമന്ത്രിയുടെ വീട്ടില്‍ നടന്ന ഒരു പുസ്തകപ്രകാശനച്ചടങ്ങിലാണ് വാജ്പേയി വിവാദകരമായ പ്രസ്താവന നടത്തിയത്. ചില ക്രിസ്ത്യന്‍ മിഷണറിമാര്‍ പിന്നോക്കപ്രദേശങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുമ്പോള്‍, മറ്റ് ചിലര്‍ മതപരിവര്‍ത്തനം നടത്തുകയാണ് ചെയ്യുന്നതെന്ന് വാജ്പേയി പറഞ്ഞതായണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+