Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐ പുനരന്വേഷണം തുടങ്ങി

കോട്ടയം: സിസ്റര്‍ അഭയ കേസില്‍ സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ കേസ് പുനരന്വേഷണം നടത്തുന്നത്.

നേരത്തെ കോടതി നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ സിബിഐ അഭയയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാണെങ്കിലും പ്രതികള്‍ക്കെതിരായ തെളിവുകളില്ലെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പുനരന്വേഷണം നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.

ഈ വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കീഴ്ക്കോടതി വിധി ശരിവെക്കുകയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചെയ്തത്. ഇതേ തുടര്‍ന്നാണ് സിബിഐ കേസില്‍ പുനരന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+