Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിന് സ്വര്‍ണ്ണപ്രഭ

ഗുരുവായൂര്‍: 15 കിലോ സ്വര്‍ണ്ണം ഉപയോഗിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ശ്രീലകവാതില്‍, മുഖമണ്ഡപം, സോപാനം എന്നിവ കൂടി സ്വര്‍ണ്ണം പൊതിഞ്ഞതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് തങ്കത്തിളക്കം. മുഖമണ്ഡപത്തിലെ ദ്വാരപാലകന്മാര്‍ ഒഴികെ പഞ്ചരം, ഘനദ്വാരങ്ങള്‍, ഭൂതമാല എന്നിവയും സോപാനത്തെ കാളിയമര്‍ദ്ദനം, വ്യാളീമുഖം എന്നീ ഭാഗങ്ങളുമാണ് സ്വര്‍ണ്ണം പൊതിഞ്ഞത്.

തേക്കില്‍ തീര്‍ത്ത ശ്രീകോവിലിന്റെ പ്രധാനവാതിലും സ്വര്‍ണ്ണത്തിലാക്കി. വ്യാളി, വേണുഗോപാലരൂപം, സരസ്വതി, പൂക്കള്‍, ലതകള്‍ എന്നിവയോടൊപ്പം 108 സ്വര്‍ണ്ണമണികളും വാതിലില്‍ ഘടിപ്പിച്ചിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണ്ണമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നൂറ് കിലോ വെള്ളിയും ഉപയോഗിച്ചു.

പ്രധാനഭാഗങ്ങളില്‍ 15 പാളി സ്വര്‍ണ്ണഷീറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്നേമുക്കാല്‍ കോടി ചെലവില്‍ യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്ല്യയാണ് ഇത് നല്കിയത്.

200 വര്‍ഷം പഴക്കമുള്ള ശീവേലിപ്പുര പൊളിച്ച് ചെമ്പോല മേയാനും പദ്ധതിയുണ്ട്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ധിരുഭായ് അംബാനിയാണ് ഈ പുനര്‍നിര്‍മ്മാണ ജോലികള്‍ക്ക് പണം മുടക്കുന്നത്. ഒന്നരക്കോടിയോളം ചെലവു വരും. രണ്ടു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

50 ലക്ഷം ചെലവില്‍ തുലാഭാര കൗണ്ടറുകള്‍ പുനര്‍നിര്‍മ്മിക്കുന്ന ജോലിയും അംബാനി ഗ്രൂപ്പ് തന്നെ നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+