കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി വികസനത്തിന് തടസമാകരുത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൊത്തത്തിലുള്ള വികസനത്തിന് തടസമാകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ് വേണ്ടതെന്ന് ആഗസ്ത് 20 തിങ്കളാഴ്ച ജില്ലാ കോണ്‍ഗ്രസ് സമിതി സംഘടിപ്പിച്ച പഞ്ചായത്ത് രാജ് സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ പേരില്‍ ഒന്നും ചെയ്യാതെ നിശ്ചലമായിരിക്കുന്ന ഒരു സര്‍ക്കാരിനെയല്ല ജനങ്ങള്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്ത്രാജ് സ്ഥാപനങ്ങള്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ്. അവയ്ക്ക് യഥാസമയം പണം ലഭിച്ചില്ലെങ്കില്‍ വികസനം മുരടിക്കും. താഴെത്തട്ടില്‍ നടക്കുന്ന വികസനമാണ് എപ്പോഴും പൊതുജനത്തിന് അനുഭവപ്പെടുക. ഇത് സംസ്ഥാന സര്‍ക്കാരിന് ബോധ്യമുണ്ടായിരിക്കണമെന്ന് കരുണാകരന്‍ ഓര്‍മ്മിപ്പിച്ചു.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സങ്കുചിത ചിന്തകള്‍ കോണ്‍ഗ്രസുകാര്‍ വെടിയണം. ഭരണത്തിന്റെ സുഖം താല്‍ക്കാലികമാണ്. നാളെ ജനങ്ങളുടെ മുന്നില്‍ മറുപടി പറയേണ്ടവരാണ് അധികാരത്തിനകത്തും പുറത്തുമുള്ള കോണ്‍ഗ്രസുകാരെന്ന് കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X